സാങ്കേതിക തകരാര്‍: യു.എസില്‍ മുഴുവന്‍ വിമാനസര്‍വീസും നിര്‍ത്തിവച്ചു

സാങ്കേതിക തകരാര്‍: യു.എസില്‍ മുഴുവന്‍ വിമാനസര്‍വീസും നിര്‍ത്തിവച്ചു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ വ്യോമഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ആകാശത്ത് പറന്നു കൊണ്ടിരുന്ന എല്ലാ വിമാനങ്ങളും അടിയന്തരമായി നിലത്തിറക്കി. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് യു.എസിലുടനീളമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചതെന്ന് അന്താരാഷ്ട്ര് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാര്‍ക്ക് വിവരങ്ങള്‍ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസ്സം നേരിട്ടെന്നും വിമാന സര്‍വീസ് ഇപ്പോള്‍ നടത്താന്‍ കഴിയില്ലെന്നും ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ അറിയിച്ചു.
ഫ്‌ളൈറ്റ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും യാത്രക്കാര്‍ക്കും വിവരങ്ങള്‍ നല്‍കുന്ന സംവിധാനമാണ് നോട്ടാം. ഏകദേശം നാനൂറോളം വിമാനങ്ങള്‍ നിലത്തിറക്കി. മൊത്തം 760ലേറെ വിമാനങ്ങളുടെ സര്‍വീസിനെ ബാധിച്ചെന്നും ഫ്‌ളൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്‌ളൈറ്റ് അവേര്‍ റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് യാത്രക്കാരെയാണ് പ്രശ്‌നം ബാധിച്ചത്. നിരവധി പേര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ അവസ്ഥയിലാണ്. ഈ തകരാന്‍ എപ്പോള്‍ പുനഃസ്ഥാപിക്കുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് യാത്രക്കാര്‍ക്ക് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിമാന ജീവനക്കാര്‍ക്ക് അപകടങ്ങളെക്കുറിച്ചോ എയര്‍പോര്‍ട്ട് സൗകര്യങ്ങളെക്കുറിച്ചും എന്തെങ്കിലും മാറ്റങ്ങളുണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുന്ന സംവിധാനം അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് എഫ്.എ.എ റെഗുലേറ്ററിന്റെ വെബ്സൈറ്റ് വ്യക്തമാക്കി. ബുധനാഴ്ച രാവിലെ 5.31 വരെ 400-ലധികം വിമാനങ്ങള്‍ വൈകി. എന്നാല്‍ സാങ്കേതിക തകരാറിന്റെ കാരണമെന്താണെന്നോ എപ്പോള്‍ ശരിയാകും എന്ന കാര്യത്തിലോ ഇതുവരെ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Share

Leave a Reply

Your email address will not be published. Required fields are marked *