ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പു

ലഹരി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പു

കോഴിക്കോട്: ലയണ്‍സ് സര്‍വീസ് വീക്കിനോട് അനുബന്ധിച്ച് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മെഡിക്കല്‍ കോളേജ് ക്യാമ്പസില്‍ വച്ച് ലഹരി ബോധവല്‍ക്കരണ ക്ലാസ് നടത്തി.മെഡിക്കല്‍ കോളേജ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് ബെന്നി ലാലു പരിപാടി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ഗ്ലോബല്‍ സര്‍വീസ് കോ-ഓര്‍ഡിനേറ്റര്‍ വിശോഭ് പനങ്ങാട്ട് അധ്യക്ഷത വഹിച്ചു. എക്‌സെസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട് കുട്ടികള്‍ക്കുള്ള ലഹരി ബോധവല്‍കരണ ക്ലാസെടുത്തു. എ. സുധാകരന്‍, സെനോണ്‍ ചെക്യാട്ട് , എം. രമേശന്‍ , പ്രകാശ് കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *