മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്‌സ് – ഐ.ഐ.ടി ജാം ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്‌സ് – ഐ.ഐ.ടി ജാം ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും ഐ.ഐ.ടി ജാം ഉന്നത വിജയം കരസ്ഥമാക്കിയ ഹരി ഗോവിന്ദ് ശേഖര്‍, ആദിത്യ എസ്. എന്നീ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഹരി ഗോവിന്ദ് ശേഖര്‍ ഇപ്പോള്‍ ഐ.ഐ.ടി മദ്രാസില്‍ എം.എസ്‌സി പഠനം നടത്തുകയാണ്. പയ്യന്നൂര്‍ കോളേജ് ഫിസിക്‌സ് അധ്യാപകനായ ഡോ. ശ്രീജിത്ത് ഇ.കെ ഫിസിക്‌സ് സാധ്യതകളെപ്പറ്റി മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയില്‍ പ്രിന്‍സിപ്പാള്‍ ഡോ. സച്ചിന്‍ പി. ജെയിംസ്, മാനേജര്‍ പ്രൊഫ. പാവമണി മേരി ഗ്ലാഡിസ്, വകുപ്പ് അധ്യക്ഷന്‍ ശ്രീജിത്ത് പി. എന്നിവര്‍ സംസാരിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *