കോഴിക്കോട്:ഉറൂബ് നോവൽ അവാർഡ് ജേതാവായ ജോസ് പാഴൂക്കാരന് രചിച്ച ‘ബുദ്ധന് ചിരിക്കുന്നില്ല (‘ബുദ്ധ് ഹസ്തേ നഹി’ )’ നോവലിന്റെ ഹിന്ദി വിവർത്തനത്തിന്റെ പ്രകാശനം ഭാഷാ സമന്വയ വേദിയും പൂര്‍ണ പബ്ലിക്കേഷന്‍സും സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരി ഡോ.ഖദീജ മുംതസ്സ്, ഡോ.ആര്‍സുവിന് നല്കി നിര്‍വഹിച്ചു. ഡോ.പി.കെ രാധാമണി അധ്യക്ഷത വഹിച്ചു. ദക്ഷിണേന്ത്യന്‍ സാഹിത്യത്തിന്റെ ഉത്തരേന്ത്യന്‍ സഞ്ചാരമെന്ന വിഷയം ഡോ.ആര്‍സു അവതരിപ്പിച്ചു. ഡോ. ഗോപി പുതുക്കോട്, ഡോ. ഒ. വാസവന്, ഡോ. കെ.ജി രഘുനാഥ് എന്നിവര്‍ സംസാരിച്ചു. ജോസ് പാഴൂക്കാരന് രചനാനുഭവങ്ങളും വേലായുധന് പള്ളിക്കല്‍ വിവര്‍ത്തനാനുഭവങ്ങളും പങ്കുവച്ചു. സഫിയ നരിമുക്കിൽ സ്വാഗതവും കെ.എം.വേണുഗോപാലൻ നന്ദിയും പറഞ്ഞു. വേലായുധൻ പള്ളിക്കലാണ് പുസ്തകം ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത്. ജവഹര്‍ പുസ്തകാലയ മധുര (യുപി)യാണ് പ്രസാധകര്.