ബഫര്‍സോണില്‍ ഇളവ് അനുവദിക്കാമെന്ന് സുപ്രീം കോടതി

ബഫര്‍സോണില്‍ ഇളവ് അനുവദിക്കാമെന്ന് സുപ്രീം കോടതി

കൊച്ചി: കരട് വിജ്ഞാപനം പുറത്തിറക്കിയ മേഖലകള്‍ക്ക് ബഫര്‍ സോണ്‍ വിധിയില്‍ ഇളവ് അനുവദിക്കാമെന്ന് സുപ്രീം കോടതി. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി ഉത്തരവില്‍ ഇളവ് അനുവദിക്കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കേരളത്തിന് വളരെ അശ്വാസകരമായ നിരീക്ഷണം സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. സുപ്രീം കോടതി സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് കേരളത്തിന് വേണ്ടി ഹാജരായത്.
ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ സുപ്രീം കോടതി വിധി മലയോരപ്രദേശത്തെ ജനങ്ങളില്‍ വലിയ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ടെന്ന് കേരളം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. കേരളാ ഹൈക്കോടതിയുടെ പ്രവര്‍ത്തനത്തെപോലും ബാധിക്കുന്ന അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും സുപ്രീം കോടതിയില്‍ കേരളം പറഞ്ഞു. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയ്ക്ക് പുറമെ സ്റ്റാന്‍ഡിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ ആണ് കോടതിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരായത്.

അന്തിമ വിജ്ഞാപനവും കരട് വിജ്ഞാപനവും ഇറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണെമന്നാണ് ജയദീപ് ഗുപ്ത സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത് അന്തിമ വിജ്ഞാപനം ഇറങ്ങിയ മേഖലകള്‍ക്ക് ഇതിനോടകം ഇളവ് നല്‍കിയിട്ടുണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. കരട് വിജ്ഞാപനം പുറത്തിറങ്ങിയ മേഖലകള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് കേരളത്തിന്റെ ആവശ്യം തിങ്കളാഴ്ച പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *