‘പ്രേംനസീര്‍ ഓര്‍മദിനം 2023’ 15, 16ന് ടൗണ്‍ഹാളില്‍

‘പ്രേംനസീര്‍ ഓര്‍മദിനം 2023’ 15, 16ന് ടൗണ്‍ഹാളില്‍

കോഴിക്കോട്: പ്രേംനസീര്‍ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേംനസീറിന്റെ 34ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ‘ഓര്‍മദിനം 2023’ 15, 16 തിയതികളില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിക്കും. പ്രശസ്ത നടന്‍ പ്രേംകുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച പി.ടി മുഹമ്മദ് മുസ്തഫ (മികച്ച അധ്യാപകന്‍), ഡോ.വി.പി ശശിധരന്‍ (മികച്ച ഡോക്ടര്‍), രമ്യ (മികച്ച പോലിസ് ഉദ്യോഗസ്ഥ), ടി. ജയന്ദ് (മികച്ച ഓട്ടോ ഡ്രൈവര്‍) എന്നിവരെ പുരസ്‌കാരം നല്‍കി ആദരിക്കും. 15ന് രാവിലെ 9.30 മുതല്‍ കരോക്കേ ഗാനാലാപന മത്സരവും 16ന് ഉച്ചക്ക് രണ്ട് മണിക്ക് പ്രേംനസീര്‍ ക്വിസും ആറ് മണിക്ക് ഗാനമേളയും നടക്കും. മത്സരാര്‍ഥികള്‍ 9496134102, 884861049 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരാവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *