കോഴിക്കോട്: കേരള കർഷക സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26ന് 50,000 പേരെ പങ്കെടുപ്പിച്ച് കുറ്റ്യാടി കനാൽ ശുചീകരിക്കും. 50 വർഷം പിന്നിട്ട കനാൽ കാട് പിടിച്ചും, ചെളി അടിഞ്ഞും ഒഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനാൽ കനാലിന്റെ പ്രയോജനം കർഷകർക്കും, ബഹുജനങ്ങൾക്കും ലഭ്യമാകാത്ത സ്ഥിതിയാണുള്ളതെന്നും ഇത് പരിഹരിക്കുകയാണ് ശുചീകരണ പ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും ജില്ലാ സെക്ട്രറി ജോർജ്ജ് എം.തോമസ് എക്‌സ് എം എൽ എ പറഞ്ഞു. നവകേരള നിർമ്മിതിയുടെ കാലത്ത് ഇത്തരം ജനകീയ ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.