കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല: പി.രഘുനാഥ്

കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ല: പി.രഘുനാഥ്

കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അനുവദിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ പി.രഘുനാഥ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ കെ.സുരേന്ദ്രനെതിരേ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ്. മഞ്ചേശ്വരം കേസില്‍ ക്രൈംബ്രാഞ്ച് കള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചത്. സുരേന്ദ്രനെതിരേ തെളിവില്ലാത്തത് കൊണ്ടാണ് ഒന്നര വര്‍ഷമായിട്ടും ക്രൈംബ്രാഞ്ചിന് ഒന്നും ചെയ്യാന്‍ കഴിയാതിരുന്നത്. നിരവധി കള്ളക്കേസുകളെടുത്തിട്ടും പതറാത്ത നേതാവാണ് സുരേന്ദ്രന്‍. ഈ കള്ളക്കേസും ബി.ജെ.പി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *