കോഴിക്കോട്:ഇൻഡോ-അറബ് കോൺഫെഡറേഷൻ കൗൺസിലിന്റെ പ്രവാസി പുരസ്‌കാരം കാസിനോ മുസ്തഫ ഹാജിക്ക് തുറമുഖ വകുപ്പുമന്ത്രി അഹമ്മദ് ദേവർ കോവിൽ സമ്മാനിച്ചു. കഴിഞ്ഞ നാൽപ്പത്തിയഞ്ച് വർഷക്കാലമായി രാജ്യത്തിനകത്തും പുറത്തുമായി ജീവകാരുണ്യ പ്രവർത്തനം നടത്തി വരുന്ന ഡോ. കാസിനോ മുസ്തഫ ഹാജി ബെഹ്‌റിൻ കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന അൽ-ഒസറ റെസ്റ്റോറന്റ് ഗ്രൂപ്പിന്റെ സ്ഥാപക ചെയർമാനാണ്. കാസിനോ ഫാമിലി ട്രസ്റ്റിന്റെ പേരിൽ എല്ലാവർഷവും മുടങ്ങാതെ സ്നേഹസംഗമവും, പ്രതിഭാ പുരസ്‌കാര സമർപ്പണവും നടത്തി വരുന്നുണ്ട്. ഡോക്ടർ ഹുസൈൻ മടവൂർ അധ്യക്ഷത വഹിച്ചു. മലയാള വാണിജ്യം മാനേജിങ് എഡിറ്റർ പ്രദീപ് രാമൻ, ഇൻഡോ അറബ് കോൺഫെഡറേഷൻ കൗൺസിൽ പ്രസിഡൻറ് എ വി കുഞ്ഞാമു സംഘാടകസമിതി ജനറൽ കൺവീനർ കോയട്ടി മാളിയേക്കൽ ജനറൽ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, നോർക്ക റൂട്ട്‌സ് സെൻട്രൽ മാനേജർ അബ്ദുൽ നാസർ വാക്കയിൽ, കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് റഫി പി ദേവസി, എംഇഎസ് ജില്ലാ പ്രസിഡണ്ട് പി കെ അബ്ദുല്ലത്തീഫ് സംസാരിച്ചു തുടർന്ന് ഗസൽ സന്ധ്യയും അരങ്ങേറി.