ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപഭോക്താക്കളുടെ യോഗം നാളെ

ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപഭോക്താക്കളുടെ യോഗം നാളെ

കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ ഭാഗഭാക്കാവുന്നവരുടെ (സ്റ്റേറ്റ് ഹോള്‍ഡേഴ്‌സ്) യോഗം നാളെ രാവിലെ 10 മണിക്ക് മേയര്‍ ബീന ഫിലിപ് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തെ ഊര്‍ജസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ സര്‍ക്കാര്‍ ഏജന്‍സിയായി (ഇ.എം.സി) സഹായത്തോടെ സൊസൈറ്റി ഓഫ് എന്‍ജിനിയേഴ്‌സ് ആന്‍ഡ് മാനേജ്‌മെന്റും (എസ്.ഇ.ഇ.എം), ഇന്റര്‍നാഷണല്‍ കോപ്പര്‍ അസോസിയേഷന്‍ ഇന്ത്യ (ഐ.സി.എ.ഐ) സംയുക്തമായാണ് യോഗം സംഘടിപ്പിക്കുന്നത്. ഇലക്ട്രിക് വെഹിക്കില്‍ ചാര്‍ജ് ചെയ്യുവാനുള്ള സംവിധാനങ്ങള്‍ വികസിപ്പിച്ചെടുക്കുവാനും നിയമനിര്‍മാണം നടത്താന്‍ സഹായിക്കുന്നതിനും വേണ്ടിയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *