ആറാട്ടുപുഴ പാഠശാലയില്‍ സൗഹൃദ സംഗമം നടത്തി

ആറാട്ടുപുഴ പാഠശാലയില്‍ സൗഹൃദ സംഗമം നടത്തി

ചേര്‍പ്പ്: ബ്രഹ്‌മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം ആറാട്ട്പുഴ പാഠശാലയില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം ഉദ്ഘാടനം ചെയ്തു. രാജയോഗിനി ബ്രഹ്‌മാകുമാരി രാധ ബെഹന്‍ജി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗ്രന്ഥകാരന്‍ ഡോ.എം.എസ് ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്‌മാകുമാരി കൗസല്യ വിദ്യാലയ പരിചയം നല്‍കി, ബ്രഹ്‌മാകുമാരി സൈരേന്ദ്രി രാജയോഗ ധ്യാനത്തിന് നേതൃത്വം നല്‍കി. വല്ലചിറ പഞ്ചായത്ത് മെമ്പര്‍ ബെന്നി തെക്കിനേത്ത്, ബി.കെ.സിന്ധു, ബി.കെ. മിനി, ബി.കെ.മാലതി, ബി.കെ.ലത എന്നിവര്‍ പ്രസംഗിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *