കോഴിക്കോട്: 75 ദിവസംകൊണ്ട് മൂന്ന് ലക്ഷം പേരെ ഡിജിറ്റല്‍ സാക്ഷരരാക്കുമെന്ന് പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ എന്‍.ബാലഗോപാല്‍ പറഞ്ഞു. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഡിജിറ്റല്‍ സാക്ഷരതായജ്ഞം 2023നോടനുബന്ധിച്ച് സംഘടിപ്പിച്ച മലബാര്‍ മേഖലാ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരമുള്ള ഓണ്‍ലൈന്‍ പരീക്ഷയെഴുതുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സമ്മേളനം അഡ്വ.കെ.പ്രവീണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എം.രാജന്‍ അധ്യക്ഷത വഹിച്ചു. എം.കെ ബീരാന്‍, സി.ഇ ചാക്കുണ്ണി, കാരയില്‍ സുകുമാരന്‍, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ഡിജിറ്റല്‍ ലിറ്ററസി കോ-ഓര്‍ഡിനേറ്റര്‍ മഹേഷ് മാണിക്കം, ക്യാപ്റ്റന്‍ രാജീവ് നായര്‍, കോമണ്‍ സര്‍വീസ് കോ-ഓര്‍ഡിനേറ്ററും ജില്ലാ മാനേജറുമായ എം.കെ നികേഷ്, പി.ടി നിസാര്‍, ജോസ് തയ്യില്‍ കാസര്‍കോട്, കെ.എസ് അനില്‍കുമാര്‍ കണ്ണൂര്‍, കെ.ബബില വയനാട്, എ.കെ സുജാത, ടി.സുജാത, പി.ടി ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു.