കോഴിക്കോട്: സ്വാതന്ത്ര്യ സമര പോരാളി സോഷ്യോ വാസുവിന്റെ 100ാം പിറന്നാള്‍ കോഴിക്കോട് പൗരാവലി ആഘോഷിച്ചു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ബ്രിട്ടീഷുക്കാര്‍ക്കെതിരേ പോരാടി ക്രൂര മര്‍ദനവും ജയില്‍വാസവും അനുഭവിച്ച സ്വാതന്ത്ര്യ സമരസേനാനിയാണ് സോഷ്യോ വാസു. ആദരസമ്മേളനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. സോഷ്യലിസ്റ്റ് ആശയം പിന്തുടരുന്ന ഒരു നേതാവ് സോഷ്യോ വാസുവിനെ പോലെ മറ്റൊരാളില്ലെന്ന് എം.കെ രാഘവന്‍ എം.പി പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ എം.കെ പ്രേംനാഥ് അധ്യക്ഷത വഹിച്ചു. എം.വി ശ്രേയാംസ്‌കുമാര്‍ ഉപഹാരം സമര്‍പ്പിച്ചു. പ്രൊഫ. ടി. ശോഭീന്ദ്രന്‍ ആദരപത്രം സമര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.ബാലകൃഷ്ണന്‍, യു.രാമചന്ദ്രന്‍, ആര്‍.ജയന്ത്കുമാര്‍, പി.രമേശ് ബാബു, പി.വാസു പ്രസംഗിച്ചു.