സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരിബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 60 ജി.എസ്.എമ്മിന് താഴെ ഘനമുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് നിരോധിച്ചത്. എന്നാല്‍, പ്ലാസ്റ്റിക് വേസ്റ്റ് ചട്ടപ്രകാരം, നിരോധനത്തിന് അധികാരം കേന്ദ്രസര്‍ക്കാരിനാണെന്നും സംസ്ഥാന സര്‍ക്കാരിന് അധികാരം ഇല്ലെന്ന് ജസ്റ്റിസ് എന്‍. നഗരേഷ് വ്യക്തമാക്കി.
നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടര്‍ തിരുമേനിയും മറ്റും സമര്‍പ്പിച്ച ഹര്‍ജികള്‍ അനുവദിച്ചതാണ് കോടതി ഉത്തരവ്. പ്രകൃതി സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ നിരോധന ഉത്തരവ് ഉറക്കിയത്. ഇത്തരം പ്ലാസ്റ്റിക് കവറുകള്‍ ഭൂമിയില്‍ നശിക്കാതെ കിടക്കുന്നു എന്നു വിലയിരുത്തിയാണ് നിശ്ചിത പരിധിയില്‍ കുറഞ്ഞ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *