മാഹി: പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവാഘോഷം ജനുവരി 15 മുതല്‍ 21 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 15ന് രാത്രി എട്ട് മണിക്ക് വയനാട് നാട്ടുകൂട്ടത്തിന്റെ നാടന്‍പാട്ട്, 16ന് എട്ട് മണിക്ക് പഞ്ചമുഖി ടീമിന്റെ നൃത്താര്‍ച്ചന, 17 ന് എട്ട് മണിക്ക് മാങ്ങോട്ടും കാവ് കലാകേന്ദ്രത്തിന്റെ അമൃതസംഗീതം 19 ന് എട്ട് മണിക്ക് കണ്ണൂര്‍ സംഘകലയുടെ വില്‍പ്പാട്ട്; മൂന്ന് മണിക്ക് ഗോപൂജ, പശുക്കള്‍ക്ക് പുല്ലും കഞ്ഞിയും 20 ന് കാലത്ത് 11 മണിക്ക് ഉത്സവാരംഭം കുറിക്കും. 5 മണി തിരുവായുധം എഴുന്നള്ളത്ത് 6 മണി താലപ്പൊലി വരവ്, 9.30 തിരുവാഭരണം എഴുന്നള്ളത്ത്, 10 മണി ഇളനീരാട്ടം, പൂമൂടല്‍, 11 മണികലശം വരവ്, ഗുരുതി, ഗുളികന്‍ തിറ, 21 ന് തിറ മഹോത്സവം എല്ലാ ദിവസവും ഉച്ചക്ക് പ്രസാദ ഊട്ട് ഉണ്ടാക്കും. ഡോ: പ്രബിന്‍, ഡോ: പി.കെ സതീഷ് കുമാര്‍, ഡോ: ശിശിര, ഡോ: അശ്വിന്‍ സുരേന്ദ്രന്‍ എന്നിവരെ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് ഒ.വി സുഭാഷ്, സെക്രട്ടറി ഷാജി കൊള്ളുമ്മല്‍, സി.വി രാജന്‍ പെരിങ്ങാടി, പവിത്രന്‍ കൂലോത്ത്, പി.പ്രദീപന്‍ പങ്കെടുത്തു.