വടക്കുമ്പാട് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് വി.പി.എല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് തുടക്കമായി. കൂളി ബസാര്‍ ഇ.എം.എസ് മിനി സ്റ്റേഡിയത്തില്‍ എരഞ്ഞോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.പി ശ്രീഷ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് കളിക്കാരെ പരിചയപ്പെട്ടു. പഞ്ചായത്തംഗം സി.കെ ഷക്കീല്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രഹീദ് മുഖ്യാതിഥിയായി. പി.കെ ജിതേഷ്, പി.രസ്നാജ്, എന്‍.ഫൈസല്‍, കെ. റിസ്വാന്, സി.കെ ആഷീര്‍, കെ.കെ ആഷിര്‍, പി.അക്സര്‍ എന്നിവര്‍ സംസാരിച്ചു. എരഞ്ഞോളി, മുഴപ്പിലങ്ങാട്, പിണറായി പഞ്ചായത്തിലെ എട്ട് ടീമുകള്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന മല്‍സരത്തില്‍ ടീം ഡി എക്സ് ബി വടക്കുമ്പാടും ടീം ബിഗിനേഴ്സ് മലാല്‍ എന്നീ ടീമുകള്‍ മാറ്റുരച്ചു.