കോഴിക്കോട്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണെന്നും അതില്‍ കേരളീയരാണ് ഒന്നാം സ്ഥാനത്തെത്തും മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് പ്രവാസികളാണ്. ഈ വര്‍ഷം തന്നെ പ്രവാസി മലയാളി ഡാറ്റ പോര്‍ട്ടല്‍ നിലവില്‍ വരും. പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ വിവിധ ക്ഷേമ പദ്ധതികള്‍ നടപ്പാക്കി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രവാസി ഭാരതീയദിനാഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഡോ: ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കോയട്ടി മാളിയേക്കല്‍, ഇന്‍ഡോ – അറബ് കോണ്‍ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആറ്റക്കോയ പള്ളിക്കണ്ടി, പ്രസിഡന്റ് എംവി കുഞ്ഞാമു നോര്‍ക്ക റൂട്ട്‌സ് സെന്റര്‍ മാനേജര്‍ അബ്ദുല്‍ നാസര്‍ വാക്കയില്‍, കാലിക്കറ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് റഫി പി. ദേവസി, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് പി.കെ അബ്ദുല്‍ലത്തീഫ്, ലയണ്‍സ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് പ്ലാറ്റിനം സെക്രട്ടറി, ദിനല്‍ ആനന്ദ്, സംഘാടക സമിതി സെക്രട്ടറി ഹാഷിം കടാക്കലകത്ത്, മലായള വാണിജ്യം മാനേജിങ് എഡിറ്റര്‍ പ്രദീപ് രാമന്‍, പുരസ്‌കാര ജേതാക്കളായ സുബൈര്‍ കൊളക്കാടന്‍, കാസിനോ മുസ്തഫ ഹാജി പ്രസംഗിച്ച. പി. അനില്‍ ബാബു നന്ദി പറഞ്ഞു.