നോളജ് സിറ്റിയിലെ ഡി.ബി.ഐയും എ.ഐ.സി.ആര്‍.എയും കൈകോര്‍ക്കുന്നു

നോളജ് സിറ്റിയിലെ ഡി.ബി.ഐയും എ.ഐ.സി.ആര്‍.എയും കൈകോര്‍ക്കുന്നു

കോഴിക്കോട്: ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഓഫ് റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോമേഷന്‍ (AICRA)യും മര്‍കസ് നോളേജ് സിറ്റിയിലെ ഡിജിറ്റല്‍ ബ്രിഡ്ജ് ഇന്റര്‍നാഷണലും (DBI) തമ്മില്‍ കൈകോര്‍ക്കുമെന്ന് ഡി.ബി.ഐ എം.ഡി ഡോ. അബ്ദുറഹിമാന്‍ ചാലിലും എ.ഐ.സി.ആര്‍.എ പ്രസിഡന്റ് രാജ്കുമാര്‍ ശര്‍മയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മികച്ച കുതിച്ചു ചാട്ടത്തിനായി ഇതോടെ വഴിയൊരുങ്ങും. കുട്ടികളെ റോബോട്ടിക്‌സ് ഓട്ടോമേഷന്‍ തുടങ്ങിയ മേഖലകളില്‍ മികച്ചവരാക്കി മത്സരങ്ങളില്‍ മികവ് പുലര്‍ത്താന്‍ സാധിക്കുന്ന രീതിയിലേക്ക് മാറ്റാനുള്ള കര്‍മപദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. ഉതിന്റെ ഭാഗമായി ‘ഇന്ത്യ സ്റ്റം ലാബ്, എന്‍.എക്‌സ്.ആര്‍ ലാബ് എന്നിവ നോളജ് സിറ്റിയിലെ ഡി.ബി.ഐയില്‍ സജ്ജമാക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് സാങ്കേതിക വിദ്യകള്‍ പ്രായോഗികമായി പഠിക്കാന്‍ സാധിക്കും എന്നത് രാജ്യത്തിന്റെ പുരോഗമനത്തിനും വ്യക്തികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും സഹായകരമാകും.

നോളജ് സിറ്റിയിലെ ഡി.ബി.ഐയിലെ ലാബ് കേന്ദ്രീകരിച്ച് ആറാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്കും ഉന്നതവിദ്യാഭ്യാസം നേടിക്കൊണ്ടിരിക്കുന്ന വിദ്യാര്‍ഥികള്‍ക്കും വേണ്ടിയുള്ള റോബോട്ടിക് ആന്‍ഡ് ഓട്ടോമേഷന്‍ കോഴ്‌സുകള്‍ ഉടന്‍ ആരംഭിക്കും. ഇന്ത്യ സ്റ്റം ലാബ്, എന്‍.എക്‌സ്.ആര്‍ ലാബ് തുടങ്ങിയവ നൂതന വിദ്യാഭ്യാസത്തിലേക്ക് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളേയും കോളേജുകളേയും എത്തിക്കാനുള്ള ആദ്യ ചുവടുവയ്പ്പാണ് ഡി.ബിഐയും എ.ഐ.സി.ആര്‍.എയും ചേര്‍ന്ന് മുന്നോട്ടുവയ്ക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ എ.ഐ.സി.ആര്‍.എ വൈസ് പ്രസിഡന്റ് അല്‍ക്ക സച്ച്‌ദേവ, ഡി.ബി.ഐ ഡയരക്ടര്‍ സഹല്‍ ഇ.കെ, ഡി.ബി.ഐ റിസര്‍ച്ച് ആന്റ് ഇന്നവേഷന്‍ ഡയരക്ടര്‍ പര്‍വേസ് ചാലില്‍, ഹില്‍സിനായി ഫിനിഷിങ് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മുഹമ്മദ് ബഷീര്‍ എന്നിവരും പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *