കലോത്സവ സ്വാഗതഗാനം വിവാദം; ദൃശ്യാവിഷ്‌കാരം തയാറാക്കിയ സംഘത്തിന് ഇനി അവസരം നല്‍കില്ലെന്ന് മന്ത്രി

കലോത്സവ സ്വാഗതഗാനം വിവാദം; ദൃശ്യാവിഷ്‌കാരം തയാറാക്കിയ സംഘത്തിന് ഇനി അവസരം നല്‍കില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തില്‍ നടപടിയുമായി സര്‍ക്കാര്‍. സ്വാഗതഗാനം അവതരിപ്പിച്ച പേരാമ്പ്ര മാതാ കേന്ദ്രത്തിന് കലോത്സവത്തില്‍ ഇനി അവസരം നല്‍കില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി വ്യക്തമാക്കി. കലോത്സവ സ്വാഗതഗാനവുമായി ബന്ധപ്പെട്ട് പരിശോധിച്ച് നടപടിയെടുക്കും.
വേദിയില്‍ അവതരപ്പിക്കുന്നതിന് മുന്‍പ് ദൃശ്യാവിഷ്‌കാരം പരിശോധിച്ചിരുന്നു. എന്നാല്‍, ആ സമയത്ത് വിവാദമുണ്ടാക്കിയ വേഷം ഉണ്ടായിരുന്നില്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ആരെങ്കിലും ഇടപെട്ടിട്ടുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *