തലശ്ശേരി: മുംബൈ മലയാളി സംഘടനയുടെ ആദ്യകാല ഭാരവാഹിയും സി.പി.എം നേതാവുമായിരുന്ന നെട്ടൂര്‍ ഇല്ലിക്കുന്ന് ശ്രീലക്ഷ്മിയില്‍ എം.കെ നാണു (86) അന്തരിച്ചു. സി.പി.എം ഇല്ലിക്കുന്ന് ബ്രാഞ്ചംഗമായിരുന്നു. നാല് പതിറ്റാണ്ട് മുംബൈയിലെ സാമൂഹ്യരാഷ്ട്രീയരംഗത്ത് സജീവസാന്നിധ്യമായിരുന്നു. മുംബൈയില്‍ ദേശാഭിമാനി എഡിഷന്‍ തുടങ്ങാനും പ്രവര്‍ത്തിച്ചു. സിപി.എം മുംബൈ ധാരാവി താലൂക്ക് കമ്മിറ്റി അംഗം, ചെമ്പൂര്‍ മലയാളി സമാജം വൈസ് പ്രസിഡന്റ് , മലയാളി സംഘടനകളുടെ ഏകോപന സമിതിയായ കേരളീയ കേന്ദ്ര സംഘം വൈസ് പ്രസിഡന്റ്, കേരള പീപ്പിള്‍സ് എജ്യുക്കേഷന്‍ സൊസൈറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. മുംബൈയില്‍ ടയറേജ് കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിണറായിയിലെ ആദ്യകാലപ്രവര്‍ത്തകനാണ്. മുംബൈയില്‍ പോകുന്നതിന് മുമ്പ് എല്‍.ഐ.സി ഡെവലപ്മെന്റ് ഓഫിസറായും ജോലിചെയ്തു. പിണറായി നോര്‍ത്ത് വെള്ളുവക്കണ്ടിക്കുളത്തെ പരേതരായ ഗോപിയുടെയും മാണിക്കത്തിന്റെയും മകനാണ്. ഭാര്യ: സി യശോദ. മക്കള്‍: സി.റീത്ത (റിട്ട. പ്രൊഫ. കണ്ണൂര്‍ എസ്.എന്‍ കോളേജ്), സി.റീന (ഓസ്ട്രേലിയ). മരുമക്കള്‍: അഡ്വ. ശ്യാം പ്രസാദ് (തലശേരി കോടതി), നിരീഷ് കുമാര്‍ (ഓസ്ത്രേലിയ). സഹോദരങ്ങള്‍: കല്യാണി, കൗസല്യ, പരേതരായ യശോദ, ദേവകി. നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍ ഷംസീറും അനുശോചിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12ന് കുണ്ടുചിറ ശ്മശാനത്തില്‍.