‘ഉര്‍വര’ ചിത്രപ്രദര്‍ശനത്തിന് തുടക്കം

‘ഉര്‍വര’ ചിത്രപ്രദര്‍ശനത്തിന് തുടക്കം

കതിരൂര്‍: പഞ്ചായത്ത് ആര്‍ട്ട് ഗ്യാലറിയുടെയും കെ.എസ്.ടി.എ തലശ്ശേരി നോര്‍ത്ത് ഉപജില്ല കമ്മിറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ഉര്‍വര എന്ന പേരില്‍ കതിരൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ സംഘടിപ്പിക്കുന്ന ചിത്ര പ്രദര്‍ശനത്തിന് തുടക്കം. ചിത്രകാരന്‍ വര്‍ഗീസ് കളത്തില്‍ ഉദ്ഘാനം ചെയ്തു. സി.ജലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 22 ഓളം കലാകാരന്മാരുടെ ചിത്രങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിക്കുന്നത്. ഈ വര്‍ഷം കതിരൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ അവതരിപ്പിക്കുന്ന ആദ്യ ചിത്രപ്രദര്‍ശനമാണിതെന്ന് ചിത്രകാരന്‍ കെ.എം ശിവകൃഷ്ണന്‍ പറഞ്ഞു. പൊന്ന്യം ചന്ദ്രന്‍ , കെ.കെ.ആര്‍ വെങ്ങര, കെ.പി വികാസ് , സുനില്‍ ശ്രീശുപം, ഷിജിത്ത് എന്നിവര്‍ സംസാരിച്ചു. ആറ് ദിവസങ്ങളിലായ് നടക്കുന്ന പ്രദര്‍ശനം നാളെ സമാപിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *