ആയില്യംനാള്‍ സമുചിതമായി ആഘോഷിച്ചു

ആയില്യംനാള്‍ സമുചിതമായി ആഘോഷിച്ചു

ന്യൂ മാഹി: പെരിങ്ങാടി ശ്രീകാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തില്‍ ആയില്യംനാള്‍ സമുചിതമായി ആഘോഷിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ്‌വരെ അഖണ്ഡനാമസങ്കീര്‍ത്തനം , ഉച്ചക്ക് നാഗപൂജ , മുട്ടസമര്‍പ്പണം , അന്നദാനം എന്നിവ നടന്നു. ക്ഷേത്ര മേല്‍ശാന്തി മാടമന ഈശ്വരന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. ക്ഷേത്രപ്രസിഡന്റ് ടി.പി ബാലന്‍, ക്ഷേത്രസെക്രട്ടറി പി.കെ സതീഷ് കുമാര്‍, പി. വി അനില്‍കുമാര്‍, ഒ.വി ജയന്‍, കണ്ടോത്ത് രാജീവന്‍, എം.പുഷ്പദാസ് , രാജേഷ് കണ്ണോത്ത്, മഞ്ഞാമ്പ്രത്ത് വിജയന്‍, മേച്ചോളില്‍ മുകുന്ദന്‍, വിനോദ് എന്‍.ജി എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *