കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടക്കാവ് മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഊട്ടു പുരയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. കൗണ്‍സിലര്‍ എന്‍.ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. ഭക്ഷണ വിവാദത്തിന് പിന്നില്‍ മാധ്യമ പ്രവര്‍ത്തകനെ മുന്‍നിര്‍ത്തി മുഖ്യമന്ത്രി കുപ്പായം തുന്നിയിരിക്കുന്ന മന്ത്രിയാണെന്ന് അദ്ദേഹം ആരോപിച്ചു. ബി.ജെ.പി. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി മധു കാട്ടുവയല്‍, കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍ , സോഷ്യല്‍ മീഡിയ മണ്ഡലം കണ്‍വീനര്‍ ടി. അര്‍ജുന്‍ , ഒ.ബി.സി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് വി.വി സജീന്ദ്രന്‍, ഏരിയ ജനറല്‍ സെക്രട്ടറി പി.ശിവദാസന്‍ , സെക്രട്ടറി ടി. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.