ധര്‍മ്മടം: ചിറക്കുനിയില്‍ സഹോദരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആയിഷ ഹൗസില്‍ ആഷിഫാണ് കഴിഞ്ഞ(ഞായര്‍) ദിവസം വൈകിട്ടോടെ മരിച്ചത്. തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. അനുജന്‍ അഫ്‌സലിനെ ധര്‍മ്മടം പോലിസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം രക്ഷപ്പെട്ട അഫ്‌സലിനെ തലശ്ശേരിയില്‍ വച്ചാണ് പോലിസ് പിടികൂടിയത്. മദ്യപിച്ച് വീട്ടിലെത്തിയ ആഷിഫ് ബഹളം വച്ചതിനെ തുടര്‍ന്ന് അഫ്‌സല്‍ കത്തിക്കൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയാണുണ്ടയാതെന്ന് പോലിസ് പറഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സംഭവ സ്ഥലത്തെത്തുകയും ആഷിഫിനെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. കുത്താനുപയോഗിച്ച കത്തി പോലിസ് കണ്ടെടുത്തു. സംഭവസ്ഥലത്ത് ഫോറന്‍സിക്ക് സംഘം പരിശോധന നടത്തിയിരുന്നു.