സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണം: കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാകണം: കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ

നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ഹമീദിന് ജന്മനാട് സ്‌നേഹാദരവ് നല്‍കി

എടക്കാട്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരാകണമെന്ന് കടന്നപ്പള്ളി രാമചന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. മികവുറ്റ ഔദ്യോഗിക സേവനങ്ങള്‍ക്കും നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതിനും സംസ്ഥാന സര്‍ക്കാരിന്റേയും വിവിധ ഏജന്‍സികളുടെയും നിരവധി പുരസ്‌കാരങ്ങളും അംഗീകാരവും കരസ്ഥമാക്കിയ എടക്കാട് സ്വദേശിയും നാദാപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ.ടി ഷാഹുല്‍ഹമീദിന് ജന്മനാട് നല്‍കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓഫീസില്‍ വരുന്ന സാധാരണക്കാരോട് അനുഭാവപൂര്‍വം പെരുമാറുകയും അവരുടെ പ്രശ്‌നങ്ങളോട് താദാത്മ്യം പ്രാപിക്കുകയും ചെയ്താല്‍ പ്രാദേശിക ഭരണം മഹാത്മജിയുടെ സ്വപ്‌നമായ ഗ്രാമസ്വരാജായി സമ്പുഷ്ടമാകുമെന്നും കടന്നപ്പള്ളി അഭിപ്രായപ്പെട്ടു. എടക്കാട് പൗരാവലിയുടെ സ്‌നേഹാദരവും മൊമെന്റോയും ചടങ്ങില്‍ വച്ച് രാമചന്ദ്രന്‍ കടന്നപ്പള്ളി, ടി.ഷാഹുല്‍ ഹമീദിന് സമ്മാനിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു . സംഘാടകസമിതി ചെയര്‍മാന്‍ പി. ഹമീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.

പ്രോഗ്രാം കണ്‍വീനര്‍ എം.കെ അബൂബക്കര്‍ ഷാഹുല്‍ഹമീദിനെ പരിചയപ്പെടുത്തി. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി പ്രേമവല്ലി, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമര്‍, വൈസ് പ്രസിഡന്റ് ശശിധരന്‍ തോട്ടത്തില്‍, കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഫിറോസ ഹാഷിം, കടമ്പൂര്‍ പഞ്ചായത്ത് മെമ്പര്‍ സി.പി സമീറ, ഡോ. എ.വത്സലന്‍, അഡ്വ. കെ.എ ലത്തീഫ്, സി.പി മനോജ്, സി.ഒ രാജേഷ്, നാവത്ത് ചന്ദ്രന്‍, കെ. ശിവദാസന്‍ മാസ്റ്റര്‍, തറമ്മല്‍ നിയാസ്, കളത്തില്‍ ബഷീര്‍, എ.പി.ശാഫി, പി. പത്മാക്ഷന്‍ മാസ്റ്റര്‍, പ്രമുഖ ചിത്രകാരനും യുനെസ്‌കോ അവാര്‍ഡ് ജേതാവുമായ പാരീസ് മോഹന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടി. ഷാഹുല്‍ഹമീദ് മറുപടി പ്രസംഗം നടത്തി. ജനറല്‍ കണ്‍വീനര്‍ പി.അബ്ദുല്‍മജീദ് സ്വാഗതവും ട്രഷറര്‍ ഒ. സത്യന്‍ നന്ദിയും പറഞ്ഞു. കോ-ഓര്‍ഡിനേറ്റര്‍ മുനീര്‍ പാച്ചാക്കര, മഗേഷ് എടക്കാട്, എ. ദിനേശന്‍ നമ്പ്യാര്‍ തുടങ്ങിയര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *