സ്വാഗതസംഘം ഓഫീസ് മന്ത്രി കെ.രാജന്‍ ഉദ്ഘാടനം ചെയ്തു
തൃശൂര്‍: 2022-23 ലെ സംസ്ഥാന ക്ഷീരസംഗമം മണ്ണുത്തിയില്‍ വച്ച് നടക്കും. ക്ഷീര സംഗമത്തോടനുബന്ധിച്ചുളള സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം മന്ത്രി അഡ്വ.കെ.രാജന്‍ നിര്‍വഹിച്ചു. മണ്ണുത്തി വെറ്ററിനറി യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അലുംമ്‌നി ഹാളില്‍ കഴിഞ്ഞദിവസമാണ് സംഘാടക സമിതിയോഗം നടന്നത്. തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ചാലക്കുടി എം.എല്‍.എ സനീഷ് കുമാര്‍ ജോസഫ്, തൃശൂര്‍ ജില്ലാ കലക്ടര്‍ ഹരിത.വി.കുമാര്‍ ഐ.എ.എസ് , ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടില്‍ , മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, കേരള ഫീഡ്‌സ് ചെയര്‍മാന്‍ കെ.ശ്രീകുമാര്‍, ഇ.ആര്‍.സി.എം.പി.യു ചെയര്‍മാന്‍ എം.ടി.ജയന്‍, ഭാസുരാംഗന്‍, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍, ടി.ആര്‍.സി.എം.പി.യു ഡോ.പി.സുധീര്‍ ബാബു, രജിസ്ട്രാര്‍, കെ.വി.എ.സ്.യു എന്നിവര്‍ ആശംസകളര്‍ നേര്‍ന്നു. , വിവിധ ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ക്ഷീരസംഘം പ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ഡയരക്ടര്‍ ഡോ.എ കൗശിഗന്‍ ഐ.എ.എസ് സ്വാഗതവും ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ (ജനറല്‍) സുജയ് കുമാര്‍ നന്ദിയും പറഞ്ഞു ക്ഷീരകര്‍ഷക സംഗമത്തോടൊനുബന്ധിച്ച് ക്ഷീരഗ്രാമം ഉദ്ഘാടനം, കര്‍ഷക ഭവന സന്ദര്‍ശനം, വിളംബരജാഥ, കലാസന്ധ്യ, എക്‌സിബിഷന്‍, ഭരണസമിതി അംഗങ്ങളുടെ ശില്‍പശാല, ടെക്‌നിക്കല്‍ സെഷന്‍, ഉദ്യോഗസ്ഥരുടെ ശില്‍പശാല, ജീവനക്കാരുടെ ശില്‍പശാല തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടായിരിക്കും.