ശിശുക്ഷേമ സമിതി മന്ദിരോദ്ഘാടനം 11ന്

ശിശുക്ഷേമ സമിതി മന്ദിരോദ്ഘാടനം 11ന്

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: അദീബ് ആന്റ് ഷഫീന ഫൗണ്ടേഷന്‍ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നിര്‍മിച്ച് നല്‍കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തൈക്കാട് ശിശുക്ഷേമ സമിതി ആസ്ഥാനത്ത് അഞ്ച് നിലകളിലായി 18,000 ചതുരശ്ര അടിയില്‍ സൗകര്യങ്ങളുള്ള മന്ദിരം അദീബ് ആന്റ് ഷഫീന ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രത്യേക ഡോര്‍മെറ്ററികള്‍ , രണ്ട് കൗണ്‍സിലിംഗ് മുറികള്‍, ആറ് ക്ലാസ് റൂമുകള്‍ , ലൈബ്രറികള്‍, കമ്പ്യൂട്ടര്‍ റൂമുകള്‍, മെസ് ഹാള്‍, അടുക്കള, ശുചിമുരി സൗകര്യം എന്നിവ ഈ ബഹുനില മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്.

പുതിയ അമ്മത്തൊട്ടില്‍ കെട്ടിടത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ അദീബ് ആന്റ് ഷഫീന ഫൗണ്ടേഷന് കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാനും അബുദാബിയിലെ ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിങ്‌സ് എം.ഡിയുമായ അദീബ് അഹമ്മദ് പറഞ്ഞു. ഏതൊരു ആധുനിക സമൂഹത്തിന്റെയും ഭാവി കുട്ടികളാണ്, അവരുടെ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനുമായി അത്യാധുനികവും ശിശുസൗഹൃദവുമായ അന്തരീക്ഷം കെട്ടിപ്പടുക്കാന്‍ ഫൗണ്ടേഷന്റെ ശ്രമങ്ങള്‍ സഹായിച്ചിട്ടുണ്ട്. ഈ മാനുഷിക സംരംഭത്തെ പിന്തുണയ്ക്കാന്‍ അവസരം നല്‍കിയ സംസ്ഥാന സര്‍ക്കാരിനും കേരള സംസ്ഥാന ശിശുക്ഷേമ സമിതിക്കും അദീബും, ഷഫീനയും നന്ദി അറിയിച്ചു.

വൈകീട്ട് 3.30ന് നടക്കുന്ന പരിപാടിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ആന്റണി രാജു, വി.ശിവന്‍കുട്ടി, മേയര്‍ ആര്യാ രാജേന്ദ്രന്‍, അദീബ് ആന്റ് ഷഫീന ഫൗണ്ടേഷന്‍ പ്രതിനിധികളായ അദീബ് അഹമ്മദ്, ഷഫീന, പ്രിന്‍സിപ്പള്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്, പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ കെ. ജീവന്‍ ബാബു ഐ.എ.എസ്, ഡയരക്ടര്‍ പ്രിയങ്ക.ജി ഐ.എ.എസ്, കൗണ്‍സിലര്‍ മാധവദാസ്, ശിശുക്ഷേമസമിതി സെക്രട്ടറി കെ.ജയപാല്‍ , ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ഡോ. മീനാക്ഷി.വി തുടങ്ങിയവര്‍ പങ്കെടുക്കും.

Share

Leave a Reply

Your email address will not be published. Required fields are marked *