മാഹി: മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഈ പ്ലാനറ്റ് ട്രോഫിക്കും ലൗറല്‍ ഗാര്‍ഡന്‍ ഷീല്‍ഡിനും വേണ്ടിയുള്ള 39ാം ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ എം.എഫ്.എ സ്‌പോര്‍ട്‌സ് മാഹി , എ.എഫ്.സി വയനാടിനെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. എം.എഫ്.എ സ്‌പോര്‍ട്‌സിനായി ശ്രേയസ് രണ്ട് ഗോളും , എഡ്വേഡ് ഒരു ഗോളും നേടി. എ.എഫ്.സിക്കായി ജിഷ്ണു, അഭി എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഫൈനല്‍ മത്സരത്തിലെ മുഖ്യാതിഥിയായി മയ്യഴി മുന്‍ എം.എല്‍.എ ഡോ. രാമചന്ദ്രന്‍ മാസ്റ്റര്‍ , വ്യവസായി അയ്യൂബ് കുചേരി , മാഹി സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് റീന എം.ഡി , ഈ പ്ലാനറ്റ് മാനേജിങ്ങ് ഡയരക്ടര്‍മാരയ ഷമീം അഹമ്മദ് , നിയാസ് , അനൂഫ് എന്നിവര്‍ പങ്കെടുത്തു
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി യു.ആര്‍.ഒ സ്‌പോര്‍ട്‌സ് കൈതാല്‍ പടന്നയുടെ പാപ്പാത്തിയും , മികച്ച ഗോള്‍ കീപ്പറായി എം.എഫ്.എ സ്‌പോര്‍ട്‌സ് ഗോള്‍ കീപ്പര്‍ ആസിഫ് , ബെസ്റ്റ് ഫോര്‍വേഡ് ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വളപട്ടണത്തിലെ അനൂപ് , ബെസ്റ്റ് ഡിഫന്‍ഡര്‍ എം.എഫ്.എ സ്‌പോര്‍ട്‌സ് ലിയോ ടോറെ യെയും , മാന്‍ ഓഫ് ദി ഫൈനല്‍ എം.ഏഫ്.എ സ്‌പോര്‍ട്‌സിലെ ശ്രേയേസ് , പ്രോമിസിംഗ് യെങ്സ്റ്റര്‍ എഫ്.സി ത്രിക്കരിപ്പൂരിന്റെ അപ്പു , ടോപ് സ്‌കോറര്‍ സബാന്‍ കോട്ടക്കല്‍ അലോ എന്നിവരേയും തിരഞ്ഞെടുത്തു.
വിജയികള്‍ക്കായുള്ള ട്രോഫി മയ്യഴി മുന്‍ ഡോ. രാമചന്ദ്രന്‍ മാസ്റ്റര്‍റും പ്രൈസ് മണിയായ ഒരു ലക്ഷം രൂപ ഈ പ്ലാനറ്റ് മാനേജിങ് ഡയരക്ടര്‍ നിയാസും കൈമാറി. റണ്ണേഴ്സ് അപ്പിനുള്ള ലൗറല്‍ ഗാര്‍ഡന്‍ ഷീല്‍ഡ് , മുഖ്യ രക്ഷാധികാരി ഗജ സുനില്‍ കുമാര്‍ കൈമാറി , പ്രൈസ് മണിയായ 50,000 രൂപ ലൗറല്‍ ഗാര്‍ഡന്‍ മാനേജിങ് ഡയരക്ടര്‍ ജസ്ലീനും കൈമാറി. ചടങ്ങില്‍ ചെയര്‍മാന് ജിനോസ് ബഷീര്‍ , ക്ലബ്ബ് സെക്രട്ടറി ജയരാജന്‍ അടിയേരി , പ്രസിഡന്റ് നിഖിലേഷ് , ട്രഷറര്‍ പ്രദീപ് , വൈസ് പ്രസിഡന്റ് ചേനോത്ത് ചന്ദ്രന്‍ എന്നിവര്‍ സന്നിഹിതരായി. വിനയന്‍ പുത്തലത്ത് സ്വാഗതവും ശ്രീകുമാര്‍ ഭാനു നന്ദിയും പറഞ്ഞു