ഗുരുവായൂര്‍: നഗരസഭാ ലൈബ്രറി ഹാളില്‍ പത്തേമാരി-കപ്പല്‍ യാത്രക്കാരുടെ സംഗമം നടത്തി. ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ. അക്ബര്‍ ഉദ്ഘാടനം ചെയ്തു. പത്തേമാരിയിലും കപ്പലിലും അരനൂറ്റാണ്ട് മുമ്പ് അന്നത്തെ ഗള്‍ഫില്‍ എത്തിയ നിരവധി പേര്‍ തങ്ങളുടെ ജീവിതാനുഭവങ്ങള്‍ ചടങ്ങില്‍ പങ്കുവച്ചു. പത്തേമാരിയില്‍ ഗള്‍ഫിലേക്ക് കുടിയേറ്റം നടത്തിയ പ്രവാസികള്‍ക്ക് മരണം വരെ പെന്‍ഷന്‍ നല്‍കണമെന്ന് സംഗമം ആവശ്യപ്പെട്ടു. സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അധ്യക്ഷത വഹിച്ചു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.കെ വിജയന്‍ പത്തേമാരി യാത്രക്കാരെ ആദരിച്ചു. പത്തേമാരി പ്രവാസി സമിതി ജനറല്‍ സെക്രട്ടറി ഷെരീഫ് ഇബ്രാഹിം വിഷയാവതരണവും സെക്രട്ടറി അനസ്ബി റിപ്പോര്‍ട്ടും നടത്തി. ന്യൂനപക്ഷ കമ്മീഷന്‍ മെമ്പര്‍ അഡ്വ. മുഹമ്മദ് ഫൈസല്‍ സ്മരണികയ്ക്ക് തുടക്കം കുറിച്ചു. ലോക കേരള സഭ മെമ്പര്‍ കബീര്‍ സലാല, സി.എച്ച് റഷീദ്, കെ.പി ഉദയന്‍, കെ.പി.എ റഷീദ്, കുഞ്ഞിമുഹമ്മദ് ഹാജി തടാകം, ഡോ:പി.വി മധു, ബി.കെ മേനോന്‍, അബ്ദു തടാകം തുടങ്ങിയവര്‍ സംസാരിച്ചു.