ദുബായ്: ഇന്ത്യയില്‍ ഇനി വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ മിക്കവാറും പുതിയ ഒരു വോട്ടിംഗ് സംവിധാനം നിലവില്‍ വരികയാണ്. തെരെഞ്ഞടുപ്പ് കമ്മീഷന് ഇക്കാര്യം പരിഗണിച്ചു വരികയാണ്. റിമോട്ട് വോട്ടിംഗ് സംവിധാനം വരികയാണെങ്കില്‍ ഇതില്‍ പ്രവാസികളെയും ഉള്‍പ്പെടുത്തണമെന്ന് യു.എ.ഇ.യിലെ രാഷ്ടീയ – സാമൂഹ്യ പ്രവര്‍ത്തകനും ചിരന്തന പ്രസിഡന്റുമായ പുന്നക്കന്‍ മുഹമ്മദലി ആവശ്യപ്പെട്ടു. ആര്.വി.എം റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന് ഉപയോഗിച്ചാണ് ദൂരെയുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ അതായത് ഇന്ത്യയുടെ ആഭ്യന്തര കുടിയേറ്റക്കാരെ ഉദ്ദേശിച്ചാണ് ആ ഒരു സംവിധാനം വരുന്നതെങ്കിലും അതില്‍ പ്രവാസികളെയും ഉള്‍പ്പെടുത്താന്‍ തയ്യാറാവണമെന്നും ദൂരെ ഇരുന്നുകൊണ്ട് അവരുടെ സ്വന്തം മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയും. പൂര്‍ണമായും ഈ സംവിധാനം പ്രാബല്യത്തില്‍
വന്നിട്ടില്ല, പക്ഷേ ഇത് സംബന്ധിച്ചുള്ള ആലോചന ഈ 16ന് നടക്കുകയാണ്.
ഇലക്ഷന് കമ്മീഷന് എല്ലാ കക്ഷികളെയും വിളിച്ചിട്ടുണ്ട്. ഇലക്ഷന് കമ്മീഷന് ആവര്‍ത്തിച്ചു സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന്റെ ആവശ്യകത പറഞ്ഞിട്ടും രാഷ്ട്രീയകക്ഷികള്‍ വീടുവീടാന്തരം ഇറങ്ങി പ്രചരണം നടത്തിയിട്ടും വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ വ്യത്യാസം വരുന്നില്ലെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് ഈ സംവിധാനം ആലോചിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 30% പേരാണ് വോട്ട് രേഖപ്പെടുത്താത്തത്, ഏകദേശം 30 കോടിയോളം ജനങ്ങള്‍ വോട്ട് രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ എവിടയിരുന്നുകൊണ്ടും തങ്ങളുടെ സ്വന്തം മണ്ഡലത്തിലെ സ്ഥാനാര്‍ഥിക്കു വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനമാണ് വരാ
ന് പോകുന്നത്. ഇപ്പോള്‍ നമ്മള് വോട്ട് ചെയ്യുന്നത് ഇ.വി.എം ആണ്. ആര്.വി.എം വരുന്നതോടു കൂടി ഉദാഹരണമായി പറഞ്ഞാല്‍ ബംഗാളില്‍നിന്നുള്ള വ്യക്തിക്ക് കേരളത്തിലെ ജോലിചെയ്തുക്കൊണ്ടുത്തന്നെ അയാളുടെ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്താം.ഒരു മെഷിനില്‍ 72 മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയും. അങ്ങനെയാണെങ്കില്‍ ഇന്ത്യയിലെ 543 മണ്ഡലങ്ങളില്‍ വോട്ട് രേഖപ്പെടുത്താന്‍ ഒരു ഏഴ് മെഷീന് അല്ലെങ്കില്‍ എട്ട് മെഷീന് ധാരാളം. അപ്പോള്‍ പ്രവാസികളെയും ഉള്‍പ്പെടുത്തുന്നതില്‍ പ്രയാസം ഉണ്ടാവില്ലെന്നും, കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിക്ക് നല്കിയ വാഗ്ദാനം പാലിക്കാന്‍ തയ്യാറാകണമെന്നും പുന്നക്കന്‍ മുഹമ്മദലി കൂട്ടിച്ചേര്‍ത്തു.