തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന സി.കെ രാജേഷിന്റെ ഒന്‍പതാം ചരമവാര്‍ഷിക ദിനം കണ്ടുചിറയില്‍ ആചരിച്ചു. കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. എ.വി രാമദാസന്‍ അധ്യക്ഷത വഹിച്ചു. അഡ്വ സി.ടി സജിത്ത്, എം.പി അരവിന്ദാക്ഷന്‍, വി.സി പ്രസാദ്, മണ്ണയാട് ബാലകൃഷ്ണന്‍, എം.പി അസ്സൈനാര്‍ , പി. ജനാര്‍ദ്ദനന്‍, കെ. പ്രിയങ്ക എന്നിവര്‍ സംസാരിച്ചു. ഉച്ചമ്പള്ളി രാഗേഷ് സ്വാഗതവും കെ.എം.രാജേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ശവകുടീകരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.