സാമൂഹ്യ സംസ്‌കരണത്തില്‍ മതപണ്ഡിതരുടെ പങ്ക് വളരെ വലുത്: സി. മുഹമ്മദ് ഫൈസി

സാമൂഹ്യ സംസ്‌കരണത്തില്‍ മതപണ്ഡിതരുടെ പങ്ക് വളരെ വലുത്: സി. മുഹമ്മദ് ഫൈസി

കോഴിക്കോട്: സമൂഹത്തില്‍ നന്മയും മൂല്യവും വളര്‍ത്തുന്നതില്‍ മതപണ്ഡിതര്‍ക്ക് വലിയ പങ്കുണ്ടെന്നും പൊതുജനങ്ങള്‍ക്കിടയില്‍ ഇടപെടാനാവശ്യമായ കഴിവുകള്‍ കാലത്തിനനുസരിച്ച് മതവിദ്യാര്‍ത്ഥികള്‍ ആര്‍ജ്ജിക്കേണ്ടതുണ്ടെന്നും മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി. കാരന്തൂര്‍ മര്‍കസ് കോളേജ് ഓഫ് ശരീഅഃയിലെ രക്ഷാകര്‍തൃ സംഗമമായ തസ്‌കിയ സമ്മിറ്റ്-2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യവ്യാപകമായി മര്‍കസ് നടത്തുന്ന പദ്ധതികള്‍ പരിചയപ്പെടുത്തുന്നതിനും പൊതുജന സേവനത്തിനായി വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച സമ്മിറ്റില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നായി ആയിരത്തിലധികം രക്ഷിതാക്കള്‍ സംബന്ധിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ സന്ദേശം നല്‍കി. പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെയും പ്രത്യേക മികവ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ അനുമോദിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും മര്‍കസ് മുദര്‍രിസുമായ കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കെ.കെ അഹ്‌മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി.പി.എം ഫൈസി വില്യാപള്ളി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പി സി അബ്ദുള്ള ഫൈസി, മുഖ്താര്‍ ഹസ്റത്ത് ബാഖവി, വി.ടി അഹ്‌മദ്കുട്ടി മുസ്ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബ്ദുള്ള സഖാഫി മലയമ്മ, മുഹ്യിദ്ദീന്‍ സഅദി കൊട്ടൂകര, ബഷീര്‍ സഖാഫി കൈപ്പുറം, ഉമറലി സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി, നൗഷാദ് സഖാഫി, ഹാഫിള് അബൂബക്കര്‍ സഖാഫി, അബ്ദുറഹ്‌മാന്‍ സഖാഫി വാണിയമ്പലം, അബ്ദുല്ല അഹ്സനി മലയമ്മ, സുഹൈല്‍ അസ്ഹരി, സയ്യിദ് ജസീല്‍ കാമില്‍ സഖാഫി സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *