കോഴിക്കോട്: സംസ്ഥാനത്ത് ആരോഗ്യവകുപ്പ് നോക്കുകുത്തിയായി മാറിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പും അവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ആരോഗ്യവകുപ്പ് നോക്കുകുത്തിയായി മാറിയെന്നും വി.ഡി സതീശന്‍.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ദിവസവും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീതിതമായ അവസ്ഥയിലേക്കാണ് നാം എത്തിയിരിക്കുന്നത്.
ഭക്ഷ്യസുരക്ഷാ സൂചികയില്‍ കേരളം യു.ഡി.എഫ് കാലത്ത് ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍, ഇപ്പോള്‍ ആറാം സ്ഥാനത്ത് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷയുടെ പരാജയം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
പരാതികളുണ്ടാകുമ്പോള്‍ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്വീകരിക്കുന്നത്. ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യസുരക്ഷ വകുപ്പിനെ സജ്ജമാക്കിയാല്‍ മാത്രമേ സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകൂ. ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.