മൃഗപരിപാലനം ശാസ്ത്രീയരീതിയില്‍ ശില്‍പ്പശാല

മൃഗപരിപാലനം ശാസ്ത്രീയരീതിയില്‍ ശില്‍പ്പശാല

മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ സഹകരണത്തോടെ കുടുംബശ്രീ മലപ്പുറം ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂരില്‍ ശില്‍പശാല സംഘടിപ്പിക്കുന്നു. നിലമ്പൂര്‍ പാട്ടുല്‍സവത്തോടനുബന്ധിച്ച് നടക്കുന്ന ‘നാഞ്ചില്‍’ എന്ന കാര്‍ഷിക പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചാണ് ശില്‍പശാല. ജനുവരി എട്ട് ഞായറാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ‘മൃഗപരിപാലനം, ശാസ്ത്രീയ രീതിയില്‍’ എന്ന വിഷയത്തില്‍ ഡോ.നിജാ ജോര്‍ജ് വിഷയാവതരണം നടത്തും. ജനവരി 8 മുതല്‍ 12 വരെ നടക്കുന്ന നിലമ്പൂര്‍ പാട്ടുല്‍സവ നഗരിയിലാണ് നാഞ്ചില്‍ എന്ന കാര്‍ഷിക മേള ഒരുക്കിയിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *