ഉദുമ: ഭക്ഷ്യവിഷബാധയേറ്റ് കാസര്‍ഗോഡ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പെരുമ്പള ബേനൂര്‍ അരീച്ചം വീട്ടിലെ പരേതനായ കുമാരന് നായരുടെയും അമ്പികയുടെയും മകള്‍ അഞ്ജുശ്രീ(19)യാണ് മരിച്ചത്. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളജ് വിദ്യാര്‍ഥിനിയാണ്.
ഹോട്ടലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത് എന്ന് കരുതുന്നു. രണ്ടുദിവസമായി കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പെണ്‍കുട്ടിക്കൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ക്കും ഭക്ഷ്യവിഷബാധയേറ്റുവെന്നാണ് റിപ്പോര്‍ട്ട്.