കോഴിക്കോട്: മത സൗഹാര്‍ദത്തിന്ന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ആത്മീയ നേതാവായിരുന്നു അന്തരിച്ച മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി എന്ന് സര്‍വകക്ഷി അനുശോചനയോഗം അഭിപ്രായപ്പെട്ടു. ഖബറടക്കത്തിനു ശേഷം മിശ്കാല്‍ പള്ളി കോമ്പൗണ്ടില്‍ നടന്ന അനുശോചന യോഗത്തില്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ. മൊയ്തീന്‍കോയ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ടി.സിദ്ദീഖ് എം.എല്‍.എ, ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി, കെ.വി കുഞ്ഞമ്മദ് കോയ, ബോഹ്‌റ ജമാഅത്ത് ഖാസി മുസ്തഫഅല്‍ വജ്ഹി, ബാബു പറശ്ശേരി, കൗണ്‍സിലര്‍ പി.കെ നാസര്‍, കൗണ്‍സിലര്‍ എസ്.കെ അബൂബക്കര്‍ , സാമൂതിരി പ്രതിനിധി രാമവര്‍മ്മ, ആര്‍.ജയന്ത് കുമാര്‍ , അനസ് പരപ്പില്‍ , കെ .ി അബൂബക്കര്‍ എം.വി മുഹമ്മദലി, കെ.എം അഭിജിത്ത്, സി.അബ്ദുറഹീം, മുഹമ്മദ് സിജി, കെ.പി മമ്മദ് കോയ , ഷര്‍സാദ് അലി , പി.കെ.വി അസീസ് സംസാരിച്ചു. പി.ടി ആസാദ് സ്വാഗതം പറഞ്ഞു. സഫീര്‍ സഖാഫി പ്രാര്‍ത്ഥന നടത്തി.