കോഴിക്കോട്: പരേതനായ കോഴിക്കോട് ഖാസി പള്ളിവീട്ടില്‍ മാമുക്കോയ ഖാസിയുടെ മകന്‍ കോഴിക്കോട് മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജി (88) പരപ്പില്‍ മൂസബറാമിന്റകത്ത് നിര്യാതനായി. 50 വര്‍ഷമായി കോഴിക്കോട്ടെ ഖാസിയായിരുന്ന സഹോദരന്‍ നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ നിര്യാണത്തെ തുടര്‍ന്ന് 2009ലാണ്‌ലാണ് ഇദ്ദേഹം ഖാസിയായി ചുമതലയേറ്റത്. മാതാവ്: കാട്ടില്‍ വീട്ടില്‍ കുട്ടിബി. ഭാര്യ: മൂസബറാമിന്റകത്ത് കുഞ്ഞിബി. മക്കള്‍: കെ.പി. മാമുക്കോയ, അലിയുന്നസിര്‍ (മസ്‌ക്കറ്റ്), ഹന്നത്ത് , സുമയ്യ, നസീഹത്ത് (എം.എം.എല്‍.പി സ്‌കൂള്‍ അധ്യാപിക), ആമിനബി. മരുമക്കള്‍: നാലകത്ത് അബ്ദുല്‍ വഹാബ്, പള്ളി വീട്ടില്‍ അബ്ദുല്‍ മാലിക്ക്, മൊല്ലാന്റകം അഹമ്മദ് കബീര്‍, പി.എന്‍ റാബിയ, സി.ബി.വി ജംഷീദ. സഹോദരങ്ങള്‍: കെ. വി. ഇമ്പിച്ചി പാത്തുമ്മബി, പരേതരായ കുഞ്ഞിബി, ഇമ്പിച്ചാമിനബി. മയ്യിത്ത് നമസ്‌കാരം ഇന്ന് (ശനി) വൈകുന്നേരം 4:30 ന് കുറ്റിച്ചിറ മിശ്ക്കാല്‍ പള്ളിയില്‍.