കോഴിക്കോട്: മുഖ്യ ഖാസി കെ.വി ഇമ്പിച്ചമ്മദ് ഹാജിയുടെ നിര്യാണത്തില്‍ ഖാസി ഫൗണ്ടേഷന് ദുഃഖം രേഖപ്പെടുത്തി. കോഴിക്കോട്ടെ പരമ്പരാഗത ഖാസിമാരുടെ ശൈലി അനുവര്‍ത്തിച്ച് സാഹോദര്യവും മാനവികതയും ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിച്ച മഹത് വ്യക്തിയായിരുന്നു കോഴിക്കോട് മുഖ്യ ഖാസിയായിരുന്ന കെ.വി ഇമ്പിമ്മദ് ഹാജിയെന്ന് ഫൗണ്ടേഷന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സ്വന്തം സമുദായത്തില്‍ ഐക്യം സ്ഥാപിക്കുന്നതിന്നും സഹോദര സമുദായങ്ങളോട് സൗഹൃദം കാത്ത് സൂക്ഷിക്കുന്നതിന്നും മാതൃക തീര്‍ത്ത വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹം. യോഗത്തില്‍ ഫൗണ്ടേഷന് ചെയര്മാന് എം.വി. മുഹമ്മദലി അധ്യക്ഷത വഹിച്ചു.