ആര് ഭരിച്ചാലും ഭരണഘടനയെ മാറ്റിയെഴുതാനാവില്ല: ഗോവ ഗവര്‍ണര്‍

ആര് ഭരിച്ചാലും ഭരണഘടനയെ മാറ്റിയെഴുതാനാവില്ല: ഗോവ ഗവര്‍ണര്‍

മാഹി: ആര് ഭരിച്ചാലും രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാനപരമായ ഘടനയെ മാറ്റാനാവില്ലെന്ന പ്രത്യേകതയാണ് നമുക്കുള്ളതെന്ന് ഗോവ ഗവര്‍ണര്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. എം.എം.നഴ്‌സറി, യു.പി. സില്‍വര്‍ ജൂബിലി കെട്ടിട സമുച്ഛയത്തിന്റെ ശിലാസ്ഥാപന കര്‍മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത-രാഷ്ട്രീയ ചിന്തകള്‍ക്കുമപ്പുറം ഒന്നായി നില്‍ക്കാന്‍ ഭരണഘടനയുടെ കാതലായ തത്വം നമ്മെ സഹായിക്കുന്നു. വൈവിധ്യമാണ് ഭാരതത്തിന്റെ നിലനില്‍പ്പിനാധാരം. വിശാലതയില്‍ സമൂഹത്തെ കണ്ട പൂര്‍വികരുടെ പിന്തുടര്‍ച്ചക്കാരാണ് നമ്മള്‍. ദൈവത്തെ വെല്ലുവിളിച്ച ചാര്‍വ്വാകനെ പോലും ആദരിച്ചവരാണവര്‍. ദൈവത്തിന് വേണ്ടിയുള്ള ജീവിതം സമര്‍പ്പണമാണ്. ജനങ്ങളെ പരമാധികാരിയാക്കുന്ന സവിശേഷമായ ഭരണഘടന നമുക്ക് സമ്മാനിച്ച ശില്‍പ്പികളുടെ പ്രതിഭയും, മഹത്വവും, വൈഭവവുമെല്ലാം ഭരണഘടനയെ വായിക്കുന്ന ആര്‍ക്കും ബോധ്യമാകും. ഹൃദയബന്ധങ്ങളെ അത് അരക്കെട്ടുറപ്പിക്കുന്നു. ശ്രീലങ്കയില്‍ പത്ത് വര്‍ഷം കൊണ്ട് തകര്‍ന്ന് പോയതാണ്   ബ്രിട്ടീഷുകാരന്‍ വിഭാവനം ചെയ്ത അവിടുത്തെ ഭരണഘടനയെന്ന് ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീളുന്ന ഭരണഘടനാ സാക്ഷരത യജ്ഞത്തിന് തുടക്കം കുറിച്ചത് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. മുന്‍ ഡി.ജി.പി.അഡ്വ.ടി.ആസഫലി അധ്യക്ഷത വഹിച്ചു. മാഹി എം.എല്‍.എ രമേശ് പറമ്പത്ത്, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് അര്‍ജുന്‍ പവിത്രന്‍, മാഹി വിദ്യാഭ്യാസ മേലധ്യക്ഷന്‍ ഉത്തമ രാജ് മാഹി, പ്രിന്‍സിപ്പാള്‍ കെ.പി.പ്രീത സംസാരിച്ചു.
അബു താഹിര്‍ കൊമ്മോത്ത് സ്വാഗതവും, ഒ.അബ്ദുള്‍ അസീസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *