സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിലെ പെരുന്നാള്‍ ആഘോഷം 7,8ന്

സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിലെ പെരുന്നാള്‍ ആഘോഷം 7,8ന്

തലശേരി: വീനസ് കോര്‍ണറിലെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ചിലെ പെരുന്നാള്‍ ആഘോഷം 7,8 തീയതികളില്‍ വിവിധ ചടങ്ങുകളോടെ നടക്കും. ശനിയാഴ്ച വൈകിട്ട് സന്ധ്യാനമസ്‌ക്കാരം, പെരുനാള്‍ സന്ദേശം, വൈകീട്ട് നഗരപ്രദീക്ഷണം സെന്റ് ജോസഫ്‌സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്ന് പുറപ്പെട്ട് പള്ളിയില്‍ സമാപിക്കും. ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാത നമസ്‌ക്കാരം , എട്ടിന് കുര്‍ബാന, പെരുന്നാള്‍ സന്ദേശം, രണ്ടിന് പ്രദിക്ഷണം, ആശീര്‍വാദം. വൈകിട്ട് കൊടിയിറങ്ങും. റവ. ബസ്സലേര്‍ ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിക്കും. ഫാ. കെ.വി കുര്യക്കോസ് , ഫാ. ഷിബുവിത്സന്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.

 

Share

Leave a Reply

Your email address will not be published. Required fields are marked *