വടക്കന്‍ കേരളത്തിലെ ആദ്യ സമഗ്ര പീഡിയാട്രിക് -കാര്‍ഡിയാക് സയന്‍സ് സെന്ററുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്

വടക്കന്‍ കേരളത്തിലെ ആദ്യ സമഗ്ര പീഡിയാട്രിക് -കാര്‍ഡിയാക് സയന്‍സ് സെന്ററുമായി കോഴിക്കോട് ആസ്റ്റര്‍ മിംസ്

വടക്കന്‍ കേരളത്തിലെ എല്ലാ പീഡിയാട്രിക്-ശിശുരോഗ-ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും സമഗ്രമായ പരിചരണം നല്‍കുന്ന ആദ്യ കേന്ദ്രമാണിത്

 

കോഴിക്കോട്: വടകന്‍ കേരളത്തിലെ ആദ്യ സമഗ്ര പീഡിയാട്രിക് കാര്‍ഡിയോക് സയന്‍സ് സെന്റര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനമാരംഭിച്ചു. പരിചയസമ്പന്നരായ പീഡിയാട്രിക്-കാര്‍ഡികയോളജിസ്റ്റുകള്‍, പീഡിയാട്രിക്-കാര്‍ഡിയാക് സര്‍ജന്മാര്‍, പീഡിയാട്രിക്-കാര്‍ഡിയാക് അനസ്‌തെറ്റിക്‌സ് കാര്‍ഡിയാക്-ഇന്റന്‍സിവിസ്റ്റുകള്‍ എന്നീ വിഭാഗങ്ങളുടെ സേവനം സെന്റര്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാകും. നൂതന സാങ്കേതിക വിദ്യകളുടെ സഹോയത്തോടെ നിര്‍മിച്ച സെന്റര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള-തമിഴ്‌നാട് റീജിയണല്‍ ഡയരക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ ഉദ്ഘാടനം ചെയ്തു. ഗര്‍ഭിണികള്‍ക്ക് പ്രത്യേക പാക്കേജുകളും മുന്‍നിര സാങ്കേതിക വിദ്യകളിലൂടെ പീഡിയാട്രിക്-കാര്‍ഡിയാക് രോഗ നിര്‍ണയവും ഈ സെന്റര്‍ വഴി ജനങ്ങള്‍ക്ക് ലഭ്യമാകും. ”ഹൃദ്രോഗങ്ങള്‍ മൂലം കഷ്ടതകളനുഭവിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി ഉയര്‍ന്ന നിലവാരമുള്ളതും സ്ഥിരതയാര്‍ന്നതുമായ ചികിത്സ ഈ സെന്റര്‍ മുഖേന ആസ്റ്റര്‍ മിംസ് വാഗ്ദാനം ചെയ്യുന്നു. ഉയര്‍ന്ന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കാര്‍ഡിയാക് സെന്റര്‍ ജനങ്ങള്‍ക്കായി തുറന്നു നല്‍കുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു”. വിവിധ പീഡിയാട്രിക്-കാര്‍ഡിയാക് വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ കുഞ്ഞുങ്ങളെ വിലയിരുത്തുകയും പ്രസവശേഷം ഉടന്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. ഹൃദയ ശസ്ത്രക്രിയകള്‍, ഇന്റര്‍വെന്‍ഷനല്‍ ശസ്ത്രക്രിയകള്‍, താക്കോല്‍ദ്വാര ശസ്ത്രക്രിയകള്‍ തുടങ്ങി വിവിധ ശസ്ത്രക്രിയകളും സെന്റര്‍ ഉറപ്പ് നല്‍കുന്നു.

പീഡിയാട്രിക് കാര്‍ഡിയോതൊറാസിസ് സര്‍ജറി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. ഗിരീഷ് വാരിയര്‍ (സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് എച്.ഓ.ഡി), ഡോ.ദേവിക താക്കര്‍ (സീനിയര്‍ സ്‌പെഷ്യലിസ്റ്റ്), ഡോ. ആബിദ് ഇഖ്ബാല്‍ (കണ്‍സള്‍ട്ടന്റ് ) , പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. രേണുപി.കുറുപ്പ് (സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ്എച്.ഓ.ഡി), രമാദേവി കെ.എസ് (സീനിയര്‍ കണ്‍സള്‍ട്ടന്റ്), ഡോ. പ്രിയ പി.എസ് (കണ്‍സള്‍ട്ടന്റ് ), കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ.സുജാത. പി (സീനിയര്‍ കണ്‍സള്‍ട്ടന്റ് ആന്‍ഡ് എച്.ഓ.ഡി), ശരത്.കെ (സീനിയര്‍ കണ്‍സള്‍ട്ടന്റ്) , ഡോ. ഷബീര്‍.കെ (കണ്‍സള്‍ട്ടന്റ്), സീനിയര്‍ സ്‌പെഷ്യലിസ്റ്റായ ഡോ. ദുര്‍ഗ്ഗാ എസ്, പീഡിയാട്രിക് കാര്‍ഡിയോളജി ഇന്റന്‍സിവിസ്റ്റ് വിഭാഗത്തിലെ ഡോ. പ്രശാന്ത് ദേവ് അരവിന്ദ് എന്നിവരാണ് പീഡിയാട്രിക്-കാര്‍ഡിയാക് സയന്‍സ് സെന്ററിന്റെ നേതൃത്വം വഹിക്കുന്നത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *