യു.ജി.സി മാനദണ്ഡം പാലിച്ചില്ല; മൂന്ന് ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദ് ചെയ്തു

യു.ജി.സി മാനദണ്ഡം പാലിച്ചില്ല; മൂന്ന് ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദ് ചെയ്തു

കൊച്ചി: യു.ജി.സി നിയമനം പാലിച്ചില്ലെന്ന് കാണിച്ച് സംസ്ഥാനത്തെ ഗവ. ലോ കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം റദ്ദാക്കി. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെതാണ് നടപടി. മൂന്ന് പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദാക്കിയത്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നീ ലോ കോളജുകളിടെ പ്രിന്‍സിപ്പല്‍മാരുടെ നിയമനമാണ് റദ്ദ് ചെയ്തത്.

രണ്ടുവര്‍ഷത്തെ ഹിയറിങ്ങിന് ശേഷമാണ് നടപടിയുണ്ടായത്. തിരുവനന്തപുരം ലോ കോളജിലെ ബിജു കുമാര്‍, തൃശ്ശൂരിലെ വി.ആര്‍ ജയദേവന്‍, എറണാകുളം ലോ കോളജിലെ ബിന്ദു എം.നമ്പ്യാര്‍ എന്നിവരുടെ നിയമനമാണ് റദ്ദ് ചെയ്തത്. മാനദണ്ഡപ്രകാരം സെലക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് നിയമനം നടത്താന്‍ സര്‍ക്കാറിന് ട്രിബ്യൂണല്‍ നിര്‍ദേശവും നല്‍കി. ജസ്റ്റിസ് പി.വി ആശ, പി.കെ കേശവന്‍ എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് വിധി.

Share

Leave a Reply

Your email address will not be published. Required fields are marked *