മൂന്നാം ദിനവും കണ്ണൂര്‍ മുന്നില്‍, കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം

മൂന്നാം ദിനവും കണ്ണൂര്‍ മുന്നില്‍, കോഴിക്കോടും പാലക്കാടും ഒപ്പത്തിനൊപ്പം

കോഴിക്കോട്: 61ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മൂന്ന് ദിനം പിന്നിടുമ്പോള്‍ 683 പോയിന്റുമായി കണ്ണൂര്‍ ഒന്നാമത്. 679 പോയിന്റുമായി ആതിഥേയരായ കോഴിക്കോടും നിലവിലെ ജേതാക്കളായ പാലക്കാടും രണ്ടാം സ്ഥാനത്തുണ്ട്. 651 പോയിന്റുമായി തൃശൂരാണ് മൂന്നാം സ്ഥാനത്ത്. 642 പോയിന്റുള്ള തിരുവനന്തപുരം നാലാം സ്ഥാനത്താണ്. സ്‌കൂള്‍ തലത്തില്‍ തിരുവനന്തപുരം വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് എച്ച്.എസ്.എസാണ് 122 പോയിന്റുമായി ഒന്നാമത്. പാലക്കാട് ഗുരുകുലം സ്‌കൂള്‍ 111 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്. 98 പോയിന്റുള്ള കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ എച്ച്.എസ്.എസ് ആണ് മൂന്നാം സ്ഥാനത്ത്. ആകെയുടെ 239ല്‍ 174 ഇനങ്ങളാണ് ഇതുവരെ പൂര്‍ത്തിയായത്. ഹൈസ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 96ല്‍ 69ഉം ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 105ല്‍ 78, ഹൈസ്‌കൂള്‍ അറബിക് 19ല്‍ 14, ഹൈസ്‌കൂള്‍ സംസ്‌കൃതം 19ല്‍ 13ഉം ഇനങ്ങളാണ് പൂര്‍ത്തിയായത്. നാലാം ദിനമായ ഇന്ന് 54 മത്സരങ്ങള്‍ വേദി കയറും. ഹൈസ്‌കൂള്‍ വിഭാഗം സംഘനൃത്തം, നാടകം, ഭരതനാട്യം, നാടോടി നൃത്തം, ചവിട്ടു നാടകം, പരിചമുട്ട് കളി, ഹയര്‍സെക്കന്‍ഡറി വിഭാഗം തിരുവാതിരക്കളി, തായമ്പക, കേരള നടനം തുടങ്ങിയ ഇനങ്ങള്‍ വേദിയിലെത്തും.

 

Share

Leave a Reply

Your email address will not be published. Required fields are marked *