മാഹി മേഖല കായികമേള സമാപിച്ചു

മാഹി മേഖല കായികമേള സമാപിച്ചു

മാഹി: മൂന്ന് മുതല്‍ പന്തക്കല്‍ ഐ.കെ കുമാരന്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന് വരുന്ന മാഹി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച മാഹിമേഖല കായികമേള സമാപിച്ചു. റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ശിവരാജ് മീണ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എം.ല്‍.എ രമേശ് പറമ്പത്ത് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സി.ഇ.ഒ ഇന്‍ ചാര്‍ജ് ഉത്തമരാജ് സ്വാഗതവും മേളയുടെ കോ-ഓര്‍ഡിനേറ്റര്‍ സി. സജീന്ദ്രന്‍ നന്ദിയും പറഞ്ഞു. ഓര്‍ഗനൈസിങ് സെക്രട്ടറി ഷാജി.കെ.പി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ വി.വി ചാന്ദിനി പതാക താഴ്ത്തി. അണ്ടര്‍ 14 വിഭാഗത്തില്‍ ഐ.കെ കുമാരന്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അഖില്‍. എന്‍, നിവേദ്യ ടി. എം, എക്‌സല്‍ പബ്ലിക് സ്‌കൂളിലെ അനന്ദു കൃഷ്ണ, അണ്ടര്‍ 17 വിഭാഗത്തില്‍ ജവഹര്‍ലാല്‍ നെഹ്റു ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദേവരോഷ് മനോഹര്‍, നയന ജിജീഷ്, അണ്ടര്‍ 19 വിഭാഗത്തില്‍ എക്‌സല്‍ പബ്ലിക് സ്‌കൂളിലെ യദുനന്ദ് സുരേന്ദ്രന്‍, പന്തക്കല്‍ ഐ.കെ കുമാരന്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സാനിയ വിന്‍സെന്റ് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ വ്യക്തിഗത ചാമ്പ്യന്‍മാരായി. ഉസ്മാന്‍ ഗവണ്മെന്റ് ഹൈസ്‌കൂളിലെ വിഗിന്‍ കെ. പി, ഐ. കെ കുമാരന്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ അമൃത. പി തുടങ്ങിയവര്‍ കായിക മേളയിലെ വേഗതയേറിയ താരങ്ങളായി. അണ്ടര്‍ 14 പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും വിഭാഗത്തില്‍ ഐ.കെ കുമാരന്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പള്ളൂര്‍ വി.എന്‍ പുരുഷോത്തമന്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജെവഹര്‍ലാല്‍ നെഹ്റു ഹയര്‍സെക്കന്റി സ്‌കൂള്‍, അണ്ടര്‍ 19 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ പന്തക്കല്‍ ഐ.കെ കുമാരന്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പള്ളൂര്‍ വി.എന്‍ പുരുഷോത്തമന്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളും ഓവറോള്‍ ചാമ്പ്യന്‍മാരായി.

 

Share

Leave a Reply

Your email address will not be published. Required fields are marked *