ഗുലാനബിക്കൊപ്പം പാര്‍ട്ടി വിട്ട 17 പേര്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി

ഗുലാനബിക്കൊപ്പം പാര്‍ട്ടി വിട്ട 17 പേര്‍ തിരിച്ച് കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി

ന്യൂഡല്‍ഹി: ഗുലാം നബി ആസാദിനൊപ്പം കോണ്‍ഗ്രസ് വിട്ട 17 പേര്‍ പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തി. ഡല്‍ഹിയില്‍ എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നേതാക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
സന്തോഷത്തിന്റെ നിമിഷങ്ങളാണിത്. പാര്‍ട്ടി വിട്ടവര്‍ തിരിച്ചു തറവാട്ടിലേക്ക് വരികയാണ്. ഭാരത് ജോഡോ യാത്ര കൂടുതല്‍ ആളുകളെ കോണ്‍ഗ്രസ്സിലേക്ക് അടുപ്പിക്കുന്നുണ്ട്. പോയവര്‍ ഇനിയും തിരികെവരും. സമാന മനസ്‌കരായ പാര്‍ട്ടികളും പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസിനൊപ്പം ചേരുമെന്നും അദ്ദേഹം പറഞ്ഞു

കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി, മുന്‍ പി.സി.സി അധ്യക്ഷന്‍, എം.എല്‍.എമാരടക്കം 17 പേരാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് കോണ്‍ഗ്രസ് വിട്ടതെന്ന് കശ്മീര്‍ മുന്‍ ഉപമുഖ്യമന്ത്രി താരാ ചന്ദ് പറഞ്ഞു. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാം. അത് തിരുത്തി തിരികെ വന്നു. പാര്‍ട്ടിയോടും ജനങ്ങളോടും മാപ്പെന്ന് മുന്‍ പി.സി.സി അധ്യക്ഷന്‍ പീര്‍ സാദാ മുഹമ്മദ് സയ്യിദ് പറഞ്ഞു. ഭാരത് ജോഡോ യാത്ര പുത്തന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. ഭാരത് ജോഡോ യാത്രയ്ക്ക് കശ്മീരില്‍ വലിയ ജനപങ്കാളിത്തം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *