ഓള്‍ ഇന്ത്യ എന്‍.ഐ.ടി ഹോക്കി, ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിന് എന്‍.ഐ.ടി കാലിക്കറ്റില്‍ തുടക്കം

ഓള്‍ ഇന്ത്യ എന്‍.ഐ.ടി ഹോക്കി, ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിന് എന്‍.ഐ.ടി കാലിക്കറ്റില്‍ തുടക്കം

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റ് ആതിധേയത്വം വഹിക്കുന്ന ഓള്‍ ഇന്ത്യ ഇന്റര്‍ എന്‍.ഐ.ടി ഹോക്കി, ഹാന്‍ഡ് ബോള്‍ ടൂര്‍ണമെന്റിന് എന്‍.ഐ.ടി കാലിക്കറ്റില്‍ തുടക്കം കുറിച്ചു. 6,7,8 തീയതികളിലായി നടത്തുന്ന ടൂര്‍ണമെന്റില്‍ ഹോക്കി (പുരുഷ വിഭാഗം), ഹാന്‍ഡ് ബോള്‍ ( പുരുഷ, വനിതാ വിഭാഗം) എന്നീ മത്സരയിനങ്ങളിലായി എന്‍.ഐ.ടി അഗര്‍ത്തല, എന്‍.ഐ.ടി ട്രിച്ചി, എസ്.വി.എന്‍.ഐ.ടി സൂറത്ത്, എം.എന്‍.എന്‍.ഐ.ടി അലഹബാദ്, എന്‍.ഐ.ടി ജംഷഡ്പൂര്‍, എന്‍.ഐ.ടി ആന്ധ്രാപ്രദേശ്, എന്‍.ഐ.ടി ദുര്‍ഗാപൂര്‍, വി.എന്‍.ഐ.ടി നാഗ്പൂര്‍, എന്‍.ഐ.ടി.കെ സൂറത്കല്‍, എന്‍.ഐ.ടി കുരുക്ഷേത്ര, എന്‍.ഐ.ടി വാറങ്കല്‍, എന്‍.ഐ.ടി സില്‍ചാര്‍, എന്‍.ഐ.ടി റൂര്‍ക്കേല എന്നീ എന്‍.ഐ.ടികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പങ്കെടുക്കുന്നത്. ഹോക്കി പുരുഷ വിഭാഗത്തില്‍ 8 ടീമുകളും ഹാന്‍ഡ്‌ബോള്‍ പുരുഷ വിഭാഗത്തില്‍ 11 ടീമുകളും ഹാന്‍ഡ്‌ബോള്‍ വനിതാ വിഭാഗത്തില്‍ 5 ടീമുകളുമാണ് മാറ്റുരയ്ക്കാനായി എത്തുന്നത്.

6 -ാം തീയതി രാവിലെ 8:30- ക്ക് ആരംഭിച്ച ഉദ്ഘാടനചടങ്ങില്‍ എന്‍ഐടി കാലിക്കറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍, ഡോ. സതീദേവി പി.എസ്. മുഖ്യാതിഥിയായി. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് രാജ്യത്തെ 14 എന്‍.ഐ.ടികളില്‍ നിന്നുള്ള 300-ലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. ചടങ്ങില്‍ എന്‍.ഐ.ടി കാലിക്കറ്റ് സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ ഡീന്‍, ഡോ.രജനികാന്ത് ജി.കെ സംസാരിച്ചു. കായികതാരങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിന് എന്‍.ഐ.ടി കാലിക്കറ്റ് സ്‌പോര്‍ട്‌സ് സെക്രട്ടറി, ഇര്‍ഷാദ് ഇബ്രാഹിം നേതൃത്വം നല്‍കി. ശനി, ഞായര്‍ ദിവസങ്ങളിലായി രാവിലെ 7 മുതല്‍ വൈകീട്ട് 5 വരെയാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *