ന്യൂമാഹി: പൂന്നോല്‍ സര്‍വീസ് സഹകരണ ബാങ്കിലെ ‘എ’ ക്ലാസ് മെമ്പര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയ അപകട മരണ ഇന്‍ഷുറന്‍സ് തുകയുടെ വിതരണം പുന്നോലിലെ ഹരിദാസിന്റെ ഭാര്യ എ.കെ മിനിക്കും, മക്കള്‍ക്കും തലശ്ശേരി മുനിസിപ്പാലിറ്റി മുന്‍ ചെയര്‍മാനും , മുന്‍ തലശ്ശേരി സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ചെയര്‍മാനുമായ സി കെ.രമേശന്‍ വിതരണം ചെയ്തു. ചടങ്ങില്‍ അസുഖ ബാധിതരായ അംഗങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ച സമാശ്വാസ ഫണ്ട് നിധി വിതരണം ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ് അര്‍ജ്ജുന്‍ പവിത്രന്‍ നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എം രഘുരാമന്‍ അധ്യക്ഷത വഹിച്ചു. എ.ശശി, സി കെ.പ്രകാശന്‍ , കെ.ജി അജന്‍ ടി.ടി.കെ
, ടി. ഹരീന്ദ്രന്‍, കെ. രത്‌നകുമാര്‍, തയ്യില്‍ രാഘവന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.വി സന്തോഷ് കുമാര്‍ സ്വാഗതവും അസി. സെക്രട്ടറി പി.അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.