സി.എം ബഷീറിന്റെ ത്രിദിന ചിത്രപ്രദര്‍ശനം തുടങ്ങി

സി.എം ബഷീറിന്റെ ത്രിദിന ചിത്രപ്രദര്‍ശനം തുടങ്ങി

മാഹി: പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ‘സഹപാഠി’യുടെ അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ചാലക്കര ഉസ്മാന്‍ ഗവ.ഹൈസ്‌ക്കൂള്‍ അങ്കണത്തില്‍ പ്രമുഖ പ്രവാസി ചിത്രകാരന്‍ സി.എം ബഷീറിന്റെ ത്രിദിന ചിത്രപ്രദര്‍ശനം ആരംഭിച്ചു. സഹപാഠി പ്രസിഡന്റ് കെ. മോഹനന്റെ അധ്യക്ഷതയില്‍ ചിത്രകാരനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. കവി ആനന്ദ് കുമാര്‍ പറമ്പത്ത്, കെ. പവിത്രന്‍ മാസ്റ്റര്‍, പായറ്റ അരവിന്ദന്‍ സംസാരിച്ചു. പല കാലങ്ങളിലായി വരച്ച യഥാര്‍ഥ ചിത്രങ്ങള്‍ തൊട്ട് അമൂര്‍ത്ത രചനകള്‍ വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട മുപ്പത് ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. ആര്‍ട്ടിസ്റ്റ് സി.എം ബഷീര്‍ മറുപടി ഭാഷണം നടത്തി. കെ.വത്സന്‍ സ്വാഗതവും ഷഹനാസ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *