സജി ചെറിയാന്‍ അനുകൂല പോലിസ് റിപ്പോര്‍ട്ടിനെതിരേയുള്ള ഹര്‍ജി കോടതി തള്ളി; സര്‍ക്കാരിന് ആശ്വാസം

സജി ചെറിയാന്‍ അനുകൂല പോലിസ് റിപ്പോര്‍ട്ടിനെതിരേയുള്ള ഹര്‍ജി കോടതി തള്ളി; സര്‍ക്കാരിന് ആശ്വാസം

തിരുവല്ല: മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സജി ചെറിയാന് അനുകൂലമായ പോലിസ് റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്ന ഹര്‍ജി തള്ളി. ഹൈക്കോടതിയിലെ കേസില്‍ തീരുമാനമാകും വരെ സജിക്കെതിരായ കേസില്‍ വിധി പറയരുതെന്ന് ആവശ്യവും നിരാകരിച്ചു. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.
ഇന്നലെ കേസ് പരിഗണിച്ചെങ്കിലും ഇന്നത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. ഹൈക്കോടതിയിലെ അഭിഭാഷകനായ ബൈജു നോയല്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. ആദ്യ അഞ്ച് സാക്ഷികളുടെ മൊഴി രേഖപ്പെടുത്താതെയും ശാസ്ത്രീയ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടുത്താതെയും ദുര്‍ബലമായ റിപ്പോര്‍ട്ടാണ് പോലിസ് സമര്‍പ്പിച്ചതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

Share

Leave a Reply

Your email address will not be published. Required fields are marked *