സജിചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് എടുത്തതില്‍ ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി കണ്ണുകെട്ടി പ്രതിഷേധിച്ചു

സജിചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് എടുത്തതില്‍ ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി കണ്ണുകെട്ടി പ്രതിഷേധിച്ചു

കോഴിക്കോട്: ഭരണഘടനയെ തളളിപ്പറഞ്ഞ ആളെ ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്യിച്ച് മന്ത്രിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍. സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്ന ദിവസം ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി കേളപ്പജി പ്രതിമക്ക് സമീപം സംഘടിപ്പിച്ച കണ്ണ് കെട്ടിയുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിമാരായ ടി.രനീഷ്, അനുരാധാ തായാട്ട്, മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി നവ്യാ ഹരിദാസ്, കൗണ്‍സിലര്‍മാരായ രമ്യാ സന്തോഷ്, സി.എസ് സത്യഭാമ, മണ്ഡലം ജനറല്‍ സെക്രട്ടറി എന്‍.പി പ്രകാശന്‍, വൈസ് പ്രസിഡന്റ് എം.ജഗനാഥന്‍, സെക്രട്ടറിമാരായ മധു കാട്ടുവയല്‍, സരള മോഹന്‍ദാസ് , കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , ഒ.ബി.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.സുഭാഷ്, ടി. അര്‍ജുന്‍ , ടി.പി. സുനില്‍ രാജ്, പി. സോജിന,കെ. ബസന്ത്, പി.ശിവദാസന്‍ എന്നിവര്‍ സംബന്ധിച്ചു.

Share

Leave a Reply

Your email address will not be published. Required fields are marked *